• Breaking News

    പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം അതിർത്തിയിലെ ഇന്ത്യൻ സൈനികർക്കൊപ്പം

    PM celebrates Diwali with Indian troops on the border , www.thekeralatimes.com

    ഇത്തവണത്തെ ദീപാവലി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്‌സൽമിർ അതിർത്തിയിലുള്ള ഇന്ത്യൻ സൈനികർക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫൻ്‌സ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തിൽ പങ്കുചേരും.

    മുമ്പും കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ സൈനികർക്കൊറപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചിരുന്നു. അടുത്തിടെ പ്രധാനമന്ത്രി ജമ്മുകശ്മീരിലെ ലേയിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലഡാക്കിൽ ചൈനയുമായുള്ള ബന്ധം വഷളാകുന്നതിനു മുമ്പാണ് പ്രധാനമന്ത്രി ലേ സന്ദർശിച്ചത്. എങ്കിലും മോദിയുടെ ലേ സന്ദർശനവും സൈനികരുമായുള്ള കൂടിക്കാഴ്ചയും ഏറെ ചർച്ചയായിരുന്നു.