• Breaking News

    ‘വിഷയത്തിൽ യാതൊരു ജ്ഞാനവുമില്ലാതെ പഠനത്തില്‍ താത്പര്യമില്ലാത്ത ഒരു വിദ്യാര്‍ത്ഥിയെപോലെയാണ് രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് തികച്ചും മാന്യനും സത്യസന്ധനും’: ഒബാമയുടെ കണ്ടെത്തലുകൾ

    ‘Rahul Gandhi and Manmohan Singh are like a student who has no knowledge of the subject and is not interested in learning’: Obama’s findings , www.thekeralatimes.com

    എട്ടുവര്‍ഷക്കാലം വൈറ്റ്ഹൗസിലിരുന്ന് ലോകത്തെ നിയന്ത്രിച്ച ബാരക്ക് ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകമായപ്പോൾ അതിൽ പല ലോക നേതാക്കളെ കുറിച്ചും പരാമർശമുണ്ട്. ഇതിൽ ഏറ്റവും രസകരമായ പരാമർശം ഉള്ളത് രാഹുൽ ഗാന്ധിയെ കുറിച്ചാണ്‌ . പഠനത്തില്‍ താത്പര്യമില്ലാത്തഒരു വിദ്യാര്‍ത്ഥിയെ പോലെയാണ് വയനാട് എം പി രാഹുല്‍ ഗാന്ധി എന്നാണ് ഒബാമ പറയുന്നത്. അദ്ധ്യാപകനെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന, എന്നാല്‍, വിഷയത്തില്‍ ആഴത്തിലുള്ള ജ്ഞാനം ഇല്ലാത്ത ഒരു വിദ്യാര്‍ത്ഥി.

    മാത്രമല്ല, വിഷയം പഠിക്കുവാനുള്ള താത്പര്യമോ അതിനുള്ള ശ്രമമോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല എന്നും ഒബാമ പറയുന്നു.അതേസമയം, തികഞ്ഞ മാന്യനും സത്യസന്ധനുമെന്നാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ ഒബാമ വിശേഷിപ്പിക്കുന്നത്.വ്ളാഡിമിര്‍ പുട്ടിനെ കാണുമ്ബോള്‍ ഷിക്കാഗോ തെരുവിലെ ഒരു ഗുണ്ടയേയാണ് ഓര്‍മ്മ വരിക. ശാരീരികമായി അസാധ്യമായ ആരോഗ്യമുള്ള വ്യക്തികൂടിയാണ് പുട്ടിന്‍ എന്നും ഒബാമ പറയുന്നു.

    ക്രിമിയ പിടിച്ചെടുത്തതിനു പുറകേ റഷ്യയെ ജി 8 ല്‍ നിന്നും പുറത്താക്കാന്‍ ഒബാമ മുന്‍കൈ എടുത്തതോടെ 2014 ല്‍ ഇവര്‍ക്കിടയിലെ ബന്ധം വഷളായിരുന്നു. നവംബര്‍ 17 ന് പുറത്തിറങ്ങുന്ന, ”വാഗ്ദത്ത ഭൂമി” എന്ന 768 പേജുള്ള പുസ്തകത്തില്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം തൊട്ട്, ആദ്യവട്ടം പ്രസിഡണ്ട് കാലാവധി കഴിയുന്നതുവരെയുള്ള സംഭവങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തിലെ സംഭവങ്ങളും താന്‍ ഇടപഴകിയ ലോകനേതാക്കളെ കുറിച്ചുള്ള അഭിപ്രായങ്ങളുമൊക്കെ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.