എനിക്ക് കോവിഡ് ഗുരുതരമായി, മരിച്ചുപോകുമോ എന്നു ഭയന്നു ജീവിച്ചു, അതിജീവിച്ചെത്തിയപ്പോൾ ‘തടിച്ചി’ എന്നു ട്രോൾ; ദുഖം താങ്ങാനാകാതെ നടി തമന്ന
ജീവിതത്തെ ബാധിയ്ച്ച കോവിഡിനെ അതിജീവിച്ച ശേഷം വണ്ണംവച്ചതിന്റെ പേരിലും സോഷ്യൽ മീഡിയയിലും ട്രോളുകൾക്ക് ഇരയായതിനെ കുറിച്ച് തുറന്നു പറയുകയാണ് തമന്ന, ” വണ്ണം കൂടിയതിന്റെ പേരിൽ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയായിരുന്നു. കോവിഡ് കാലത്തുടനീളം ഞാൻ ധാരാളം മരുന്നുകൾ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വർധിച്ചു. ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ തടിച്ചി എന്നാണ് പരിഹസിയ്ക്കുന്നതെന്ന് വിഷമത്തോടെ താരം പറയുന്നു.
ഒരു വ്യക്തി ജീവിതത്തിൽ കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇത്, ചികിത്സാകാലത്ത് അതിയായ ഭയമുണ്ടായിരുന്നു. മരിക്കുമോ എന്ന ഭയമായിരുന്നു, ഗുരുതരമായ ലക്ഷണങ്ങളും എനിക്കുണ്ടായിരുന്നു, ഡോക്ടർമാരാണ് എന്നെ രക്ഷിച്ചത്, ഒപ്പം പിന്തുണച്ച മാതാപിതാക്കൾക്കും ഏറെ നന്ദി പറയണം. ജീവിതം എത്രത്തോളം മൂല്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കോവിഡ് കാലമെന്നും തമന്ന ഭാട്ടിയ പറയുന്നു.