• Breaking News

    15 വര്‍ഷത്തിലധികം പഴക്കമുള്ള ഓട്ടോകള്‍ക്ക് നിരോധനം

    Ban on autos over 15 years old , www.thekeralatimes.com

    തിരുവനന്തപുരം:
    15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സർക്കാർ കേരളാ മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്.

    പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുക. 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച്‌ ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്.

    സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയേക്കും. എന്നാൽ ഇലക്‌ട്രിക്, സിഎന്‍ജി, എല്‍ പി ജി, എല്‍ എന്‍ ജി തുടങ്ങിയവയിലേക്ക് ഈ ഓട്ടോറിക്ഷകൾ മാറ്റിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.