• Breaking News

    രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 50, 357 കേസുകള്‍, 577 മരണം

    Covid victims cross half a million in country again; 50, 357 cases, 577 deaths in 24 hours , www.thekeralatimes.com

    രാജ്യത്ത് വീണ്ടും അരലക്ഷം കടന്ന് കൊവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 577 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുന്നു. മൂന്നാംഘട്ട വ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. 84,62,081 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1,25,562 പേരാണ് മരിച്ചത്. രോഗമുക്തി നിരക്ക് 92.4 ശതമാനത്തില്‍ എത്തി. മരണ നിരക്ക് 1.48 ശതമാനമായി കുറഞ്ഞു.

    ഇന്നലെ മാത്രം രോഗമുക്തി നേടിയത് 53,920 പേര്‍ക്കാണ്. ഇതോടെ 78,19,887 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 7178 കേസുകള്‍.കര്‍ണാടകയില്‍ 2960 , മഹാരാഷ്ട്രയില്‍ 5027 കേസുകളും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 161 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 45,000 അടുത്തെത്തി. 11 ലക്ഷത്തിലധികം സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എപി സഹിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതിയ കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.