• Breaking News

    പ്രതിപക്ഷ എം.എൽ.എമാരെ സർക്കാർ വേട്ടയാടുന്നു; കമറുദ്ദീനെതിരായ നടപടി നിയമപരമല്ലെന്ന് ഉമ്മൻ ചാണ്ടി

    Government hunts down opposition MLAs; Oommen Chandy says action against Kamaruddin is not legal , www.thekeralatimes.com

    ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ അറസ്റ്റിലായ എം.സി. കമറുദ്ദീൻ എം.എൽ.എയ്ക്ക് പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രം​ഗത്ത്.

    പ്രതിപക്ഷ എംഎൽഎമാരെ സർക്കാർ വേട്ടയാടുകയാണ്. എം.എൽ.എമാരെ കുടുക്കാൻ ശ്രമിക്കുന്നത് ഭയംമൂലമാണെന്നും എം.സി.കമറുദ്ദീനെതിരായ പൊലീസ് നടപടി നിയമപരമല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

    എംഎൽഎക്ക് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ രംഗത്തെതി. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നും കമറുദ്ദീൻ രാജിവെക്കേണ്ടതില്ലെന്നാണ് മുസ്ലീംലീ​ഗ് നിലപാടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    കമറുദ്ദീനെതിരെ പാർട്ടി നടപടിയെടുക്കില്ല. നിക്ഷേപകർക്ക് നിശ്ചിത സമയത്തിനുള്ളിൽ പണം തിരിച്ചുകൊടുക്കണമെന്നാണ് പാർട്ടി നിലപാടെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

    ‌കമറുദ്ദീൻ അഴിമതിക്കാരനല്ലെന്നും കച്ചവടം തകർന്നതാണ് പരാതിക്ക് കാരണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.