• Breaking News

    “നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുന്നതുവരെ ഞാന്‍ ഒരിഞ്ച് പുറകോട്ട് പോകില്ല” : രാഹുൽ ഗാന്ധി

    "I will not go back an inch until I defeat Narendra Modi": Rahul Gandhi , www.thekeralatimes.com

    പാറ്റ്ന :
    മോദിയുടെ വോട്ടിങ്ങ് മെഷീനെയും മീഡിയയേയും തനിക്ക് ഭയമില്ലെന്ന് രാഹുല്‍ ഗാന്ധി.അരാരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. മോദിയുടെ വോട്ടിങ്ങ് മെഷീന്‍ ആയാലും മോദിയുടെ മീഡിയയായാലും ഞാന്‍ അവരെ ഭയപ്പെടുന്നില്ല… സത്യം സത്യമാണ്, നീതി നീതിയാണ്.ഞാന്‍ പ്രത്യയശാസ്‌ത്രപരമായി മോദിയോട് പൊരുതുന്നയാളാണ്.അവരുടെ ചിന്തകള്‍ക്കെതിരെ ഞങ്ങള്‍ പോരാടുകയാണ്. അവരുടെ ചിന്തകളെ ഞങ്ങള്‍ പരാജയപ്പെടുത്തും, രാഹുല്‍ പറഞ്ഞു. മഹാസഖ്യം ബിഹാറില്‍ അധികാരത്തിലേറുമെന്നും രാഹുല്‍ പറഞ്ഞു.

    റാലിയില്‍ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരേയും രാഹുല്‍ രംഗത്തെത്തി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നീതീഷ് കുമാര്‍ ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വാഗ്ദാനം ചെയ്ത തൊഴിലിനെ കുറിച്ച്‌ യുവാക്കള്‍ ചോദിക്കുമ്പോൾ നിതീഷ് കുമാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.