ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്
കോട്ടയത്ത് കെ.പി യോഹന്നാന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ കോട്ടയത്തെത്തി റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്.
ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്ന സംഘത്തിൽ ഉൾപ്പെടുന്നത്.

