• Breaking News

    ’കോവിഡ് പ്രതിരോധിച്ച ഇന്ത്യൻ അധ്യാപിക’; ശൈലജ ടീച്ചറെ അഭിനന്ദിച്ച് അന്താരാഷ്ട്ര സയൻസ് മാ​ഗസിൻ

    ‘Indian teacher defended by Covid’; International Science Magazine Congratulates Shailaja Teacher , www.thekeralatimes.com

    കോവിഡ് പ്രതിരോധത്തിലൂടെ രാജ്യത്തിന് മാതൃക തീർത്ത ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്ക് വീണ്ടും ആദരം.

    അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ്‌ ഓഫ്‌ സയൻസ്‌ (എഎഎഎസ്‌) സംഘടനയുടെ സയൻസ് മാ​ഗസിനിലാണ് ശൈലജ ടീച്ചറെ അഭിനന്ദിച്ച് റിപ്പോർട്ട്.

    രോഗ്യമന്ത്രി കെ കെ ശൈലജ കോവിഡ്‌ മഹാമാരിയെ നേരിട്ടത്‌ കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ’ഇന്ത്യയുടെ കോവിഡ്‌ അധ്യാപിക’ എന്ന റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.

    സംസ്ഥാനത്തെ കോവിഡ്‌ പ്രതിരോധ നേട്ടത്തിനു പിന്നിൽ മന്ത്രി കെ കെ ശൈലജയുടെ പങ്ക്‌ ഏറെ വലുതാണെന്ന്‌ പബ്ലിക്‌ ഹെൽത്ത്‌ ഫൗണ്ടേഷൻ ഓഫ്‌ ഇന്ത്യ ഡയറക്ടർ കെ ശ്രീനാഥ്‌ റെഡ്ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു‌.

    മുൻ ഹൈസ്കൂൾ ശാസ്‌ത്ര അധ്യാപിക കൂടിയായ മന്ത്രി ശൈലജയുടെ നേതൃത്വം സംസ്ഥാനത്തിന്‌ കൂടുതൽ ഗുണകരമായി–-അദ്ദേഹം ചൂണ്ടിക്കാട്ടി.