വി.വി രാജേഷടക്കം മത്സര രംഗത്ത്; കോർപറേഷൻ പിടിക്കാനെന്ന് ബി.ജെ.പി, ഒതുക്കലെന്ന് വിമർശനം
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം തുടരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന നേതാക്കളെ കളത്തിലിറക്കി മത്സരം കടുപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യം.
സംസ്ഥാന സെക്രട്ടറി എസ്. സുരേഷും ജില്ലാ പ്രസിഡൻറ് വി.വി രാജേഷിനെയും ബി.ജെ.പി രംഗത്തിറക്കി കഴിഞ്ഞു. കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി.
സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ രംഗത്തിറക്കിയപ്പോൾ ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെ കോർപറേഷൻ പൂജപ്പുര ഡിവിഷനിലുമാണ് ഇറങ്ങുന്നത്.
രാജേഷിനെ ഇറക്കി കോർപറേഷൻ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി പറയുന്നു. എന്നാൽ കോർപറേഷൻ മേയർ സ്ഥാനം ഇത്തവണ വനിതാ സംവരണമായിട്ടും രാജേഷിനെ കളത്തിലിറക്കുന്നത് ഒതുക്കലിന്റെ ഭാഗമാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും സഖ്യത്തിലാണ് മത്സരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ചിലയിടങ്ങളിൽ ഇടത് വലത് മുന്നണികൾ തമ്മിൽ രഹസ്യ ധാരണയിൽ എത്തിക്കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.