• Breaking News

    ട്രാൻസ്ജെൻഡറും ബംഗാളിയും ഭിക്ഷക്കാരിയുമൊക്കെ എന്ന് മുതലാണ് മോശം വാക്കുകളായത്? സൈബർ അബ്യൂസിനും ബോഡി ഷെയ്‌മിങ്ങിനും എതിരെ സിതാര: വീഡിയോ

    Ever had a bad word like transgender, Bengali and beggar? Sithara Against Cyber Abuse and Body Shaming: Video , www.thekeralatimes.com

    സൈബർ ആക്രമണം നടത്തുന്നവരോട് അങ്ങനെ ചെയ്യരുതെന്ന അപേക്ഷയുമായി ഗായിക സിതാര കൃഷ്ണ കുമാർ  മകളോടൊപ്പം നിൽക്കുന്ന ഒരു ചിത്രത്തിന് താഴെ വന്ന മോശം കമന്റുകൾ തന്നെ വളരെ വേദനിപ്പിച്ചുവെന്നും അതിനാലാണ്   ഇക്കാര്യം പറയാനായി വന്നതെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത 10 മിനിറ്റോളം ദൈർഘ്യമുള്ള തന്റെ വീഡിയോയിലൂടെ സിതാര പറയുന്നു

    ഇങ്ങനെ ചെയ്യുന്ന ആൾക്കാരോട് ദേഷ്യം ഉള്ളിൽ വച്ചല്ല ഞാൻ സംസാരിക്കുന്നതെന്നും ഇത്തരത്തിൽ പെരുമാറരുതെന്നുള്ളത് എന്റെ അപേക്ഷയായി കാണണം ഗായിക പറയുന്നു. കൃത്രിമമായ രീതിയിൽ നന്നായി ഒരുങ്ങി ഇരിക്കുമ്പോൾ നല്ല കമന്റുകളും സ്വന്തമായ, യഥാർത്ഥ രൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ മോശം കമന്റുകളും വരുന്നത് വല്ലാത്ത വിരോധാഭാസമാണെന്നും അവർ കൂട്ടിച്ചേർത്തു