• Breaking News

    കുരിശുപള്ളി മാതാവിന്റെ മുൻപിൽ തിരി കത്തിച്ച് സുരേഷ് ഗോപി; കീഴ്ത‍ടിയൂർ യൂദാ സ്ലീഹാ പള്ളിയിലും താരമെത്തി

    Suresh Gopi burns wick in front of Kurisupally mother; The star also visited the Judas Sliha Church in Keezhathudiyoor , www.thekeralatimes.com

    മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന് രണ്ടാംഭാഗം ഒരുങ്ങുന്ന വാർത്തകൾ സജീവമായിരുന്നു. ചിത്രത്തിൽ ആനക്കാട്ടിൽ ചാക്കോച്ചിയുടെ ‘‘എന്റെ കുരിശുപള്ളി മാതാവേ’’ എന്നൊരു വിളിയുണ്ട്. ഇപ്പോഴിതാ അതേ കുരിശുപള്ളി മാതാവിന്റെ മുൻപിൽ തിരി കത്തിക്കാൻ എത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

    കുമളിയിൽ ‘കാവൽ’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് കഴിഞ്ഞദിവസം സുരേഷ് ഗോപി പാലായിൽ എത്തിയത്.  കുരിശുപള്ളിയിൽ നിന്ന് നേരെ കീഴ്ത‍ടിയൂർ യൂദാ സ്ലീഹാ പള്ളിയിലും എത്തി പ്രാർഥിച്ചു.

    സുരേഷ് ഗോപിയുടെ ഇരുനൂറ്റിയൻപതാമത് ചിത്രം ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തത് ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഒറ്റക്കൊമ്പന്റെ സംവിധായകൻ മാത്യൂസ് തോമസുമുണ്ടായിരുന്നു താരത്തിന്റെ ഒപ്പം.