• Breaking News

    ചൈനയ്ക്ക് അടി; ഇന്ത്യയ്ക്ക് നേട്ടം; ഐഫോൺ പാർട്സ് നിർമിക്കാൻ ടാറ്റയുടെ 5000 കോടി

    China beats; India gains; Tata Motors to spend Rs 5,000 crore on iPhone parts , www.thekeralatimes.com

    ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടിയായേക്കുന്ന വൻ പദ്ധതിയാണ് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റാ ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്. ആപ്പിൾ തങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുകയാണ്. ഇതിനിടെയാണ് ടെക് ഭീമനെ സഹായിക്കാൻ ഇന്ത്യയിൽ നിന്നൊരു കമ്പനി തന്നെ രംഗത്തെത്തുന്നത്. ഹോംഗ്രോൺ വ്യവസായ പ്രമുഖരായ ടാറ്റാ ഗ്രൂപ്പ് ഇപ്പോൾ ആപ്പിളിന്റെ ഇന്ത്യയിലെ ഉൽ‌പാദനത്തിനായി നിക്ഷേപം നടത്താൻ പോകുന്നു എന്നാണ് റിപ്പോർട്ട്.

    ടാറ്റാ ഗ്രൂപ്പ് 5,000 കോടി രൂപ മുതൽമുടക്ക് നടത്തുമെന്നാണ് പുതിയ ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൊസൂരിലെ നിർമാണ പ്ലാന്റിനായി ടിഡ്കോ (തമിഴ്‌നാട് വ്യവസായ വികസന കോർപ്പറേഷൻ) ഇതിനകം 500 ഏക്കർ അനുവദിച്ചതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

    ടാറ്റാ ഇലക്ട്രോണിക്സ് എന്ന പേരിൽ ടാറ്റാ ഗ്രൂപ്പിന്റെ പുതിയ സ്ഥാപനത്തിന് ഭൂമി അനുവദിച്ചു കഴിഞ്ഞു. ഇതിന്റെ ഭൂമി പൂജ ഒക്ടോബർ 27 ന് നടന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ടാറ്റയും ടിഡ്കോയും വികസനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും നിർമാണ പ്ലാന്റിനായുള്ള വലിയ പദ്ധതികൾ നടക്കുന്നതായി മാധ്യമ റിപ്പോർട്ടുകളിലുണ്ട്.

    ടാറ്റയുടെ നിർമാണ പ്ലാന്റിൽ അടുത്ത വർഷം ഒക്ടോബറോടെ 18,000 ജീവനക്കാരുണ്ടാകുമെന്നാണ് മറ്റൊരു റിപ്പോർട്ട്. ഈ സ്റ്റാഫിൽ 90 ശതമാനവും സ്ത്രീകളായിരിക്കും എന്നതാണ് ശ്രദ്ധേയം. ആപ്പിളിന് ഇതിനകം തന്നെ ഐഫോൺ അസംബ്ലിങ് പ്ലാന്റുകൾ ഇന്ത്യയിലുണ്ട്. ഇതിനാൽ ടാറ്റയുടെ പുതിയ പ്ലാന്റ് മൊത്തത്തിലുള്ള സ്മാർട് ഫോൺ അസംബ്ലിങ്ങിനും നിർമാണത്തിനും പകരം ഐഫോൺ ഘടകങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തോന്നുന്നു.