• Breaking News

    90 മിനിട്ടിനുള്ളിൽ കോവിഡ് ഫലം; ടാറ്റ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ടെസ്റ്റിം​ഗ് കിറ്റ് പുറത്തിറക്കി

    Covid result within 90 minutes; Tata Medical Institute launches testing kit , www.thekeralatimes.com

    മണിക്കൂറുകൾ കൊണ്ട് കോവിഡ് ഫലം അറിയുന്ന ടെസ്റ്റിം​ഗ് കിറ്റുമായി ടാറ്റ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. 90 മിനുട്ടിനുള്ളിൽ കോവിഡ് പരിശോധിക്കാനുള്ള ടെസ്റ്റിംഗ് കിറ്റാണ് പുറത്തിറക്കിയത്.

    തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്. കിറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്ന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ഗിരീഷ് കൃഷ്ണമൂർത്തി പറഞ്ഞു.

    ടാറ്റ ഹെൽത്ത് കെയർ വിഭാഗമായ ടാറ്റ മെഡിക്കൽസ് ആൻഡ് ഡയഗണോസ്റ്റിക്‌സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ടാറ്റയുടെ ചെന്നൈയിലെ പ്ലാന്റിലാണ് കിറ്റുകൾ നിർമ്മിക്കുക.

    പ്രതിമാസം 10 ലക്ഷം കിറ്റുകൾ നിർമ്മിക്കാനുള്ള ശേഷി ഉള്ളതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ദിനം പ്രതി 1 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ടെസ്റ്റുകൾ നടത്തുന്നുണ്ട്.

    പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വരുന്നതോടെ പരിശോധനയും വർദ്ധിപ്പിക്കാമെന്നാണ് അധികൃതർ കരുതുന്നത്.