• Breaking News

    നല്ല കുട്ടി‍യാണ്, പ്രായമാകുമ്പോൾ സംസ്ഥാനം ഭരിക്കാം: തേജസ്വി യാദവിനെ പുകഴ്ത്തി ഉമാഭാരതി

    Uma Bharti praises Tejaswi Yadav: He is a good boy, can rule the state in old age , www.thekeralatimes.com

    ബിഹാർ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആർജെഡി നേതാവ് തേജസ്വി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാഭാരതി.

    ബിഹാറിൽ മഹാസഖ്യത്തിന് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം.

    തേജസ്വിയ്ക്ക് ചെറുപ്പമാണെന്നും സംസ്ഥാനം ഭരിക്കാനുള്ള അനുഭവ സമ്പത്തില്ലെന്നും അതിനാൽ തന്നെ ബീഹാറിന്റെ ഭരണത്തിന് ചുക്കാൻ പിടിക്കുന്നത് ലാലുവായിരുന്നേനെ എന്നും ഉമാഭാരതി അഭിപ്രായപ്പെട്ടു.

    തേജസ്വി ഒരു നല്ല കുട്ടിയാണ്. ബിഹാർ കഷ്ടിച്ച് രക്ഷപ്പെടുകയാണ് ഉണ്ടായത്. ബിഹാറിനെ നയിക്കാൻ തേജസ്വിക്കാവില്ല എന്നതാണ് കാരണം.

    ഫലത്തിൽ ബീഹാറിന്റെ ഭരണത്തിൽ ലാലു പ്രസാദ് യാദവ് ചുക്കാൻ പിടിക്കുകയും അദ്ദേഹം ബീഹാറിനെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുകയും ചെയ്‌തേനെ. തേജസ്വിക്ക് പ്രായമാകുമ്പോൾ ഭരിക്കാനാകുമെന്നും ഉമാഭാരതി പറഞ്ഞു.

    മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന് പരാജയത്തെക്കുറിച്ചും ഉമാ ഭാരതി പരാമർശിച്ചു. തിരഞ്ഞെടുപ്പിൽ നടത്തിയ പോരാട്ടം സർക്കാർ മുന്നോട്ട് കൊണ്ടുപോവുന്നതിൽ കഴിഞ്ഞിരുന്നെങ്കിൽ കമൽ നാഥിന് ഈ പ്രതിസന്ധി ഉണ്ടാവില്ലായിരുന്നെന്ന് അവർ പറഞ്ഞു.