ലാവ്‌ലിൻ കേസ്;ഹർജികൾ ഡിസംബർ മൂന്നിന് പരിഗണിക്കും
ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഡിസംബർ മൂന്നിന് പരിഗണിക്കാൻ മാറ്റി സുപ്രിംകോടതി. കോടതി നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിലാണ് ജസ്റ്റിസ് യു.യു ലളിതിന്റെ അധ്യക്ഷനാ ബെഞ്ച് കേസ് അടുത്ത മാസം 3ന് പരിഗണിക്കാനായി മാറ്റിയത്.
കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാൻ സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസിന് കൂടുതൽ സമയം അനുവദിക്കുകയാണ് ചെയ്തത്.
ഇതിനു പുറമേ കുറ്റ വിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളും ഡിസംബർ 3ന് പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.