തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തി വച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തി വച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സോഫ്റ്റ് വെയർ അപ്‌ഡേഷനുമായി ബന്ധപ്പെട്ട കാലതാമസമാണ് ഇപ്പോഴുള്ളത്. നടപടികൾ പൂർത്തിയാക്കി ഓഡിറ്റ് തുടരുമെന്ന് സർക്കാർ വ്യക്തമാക്കി.
നേരത്തെ തദ്ദേശ ഓഡിറ്റ് റദ്ദാക്കിയ വിഷയത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജി നൽകിയത്. ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹർജിയിൽ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയിലേതടക്കമുള്ള അഴിമതികൾ മറയ്ക്കാനാണ് നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ഹർജിയിൽ ആരോപിക്കുന്നുണ്ട്.