• Breaking News

    തിരുവനന്തപുരം റവന്യൂ ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 7ന്

    Thiruvananthapuram Revenue District Special School Children's Festival on November 7 , www.thekeralatimes.com

    തിരുവനന്തപുരം :
    ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം നവംബർ 7ന് ഓൺലൈൻ വഴി നടത്തും. "ചിലമ്പൊലി 2020" എന്ന് പേര് നൽകിയിരിക്കുന്ന ഈ കലോത്സവത്തിൽ  ജില്ലയിലെ ഇരുപതോളം സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി ഇരുന്നൂറിലധികം കുട്ടികൾ മാറ്റുരക്കും. നാടോടി നൃത്തം, പ്രസംഗം, ലളിതഗാനം, പ്രച്ഛന്നവേഷം എന്നി നാലിനങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺ, പെൺ വേർതിരിച്ചാകും മത്സരം നടത്തുന്നത്. 

    അസോസിയേഷൻ ഫോർ ഇന്റലെക്ച്വൽ ഡിസബിലിറ്റി യുടെ നേതൃത്വത്തിൽ  കാലാകാലങ്ങളായി വിപുലമായി  നടത്തിവരുന്ന കലോത്സവം കോവിഡ് പ്രതിസന്ധികാരണം ഓൺലൈൻ വഴി നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കാരണം വീടുകളിൽ ആയിപോയ ഭിന്നശേഷി കുട്ടികൾക്ക് ഉല്ലാസത്തിന്റെ ഒരു ദിനമൊരുക്കുകയാണ് ചിലമ്പൊലി 2020. ജില്ലാ കലോത്സവ വിജയകൾക്ക് നവംബർ 14ന്  നടക്കുന്ന  സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ജില്ലാ കലേത്സവ കമ്മിറ്റി രൂപീകരിക്കുകയും അംഗങ്ങളായി ബ്രാഹ്മനായകം മഹോദേവൻ, തങ്കമണി, മോത്തിഹബീബ്, പ്രദീപ്, സ്‌മിത, ജിജിൻ, അനുജ, സിസ്റ്റർ. മെർലിൻ  തുടങ്ങിയവരെ തിരഞ്ഞെടുക്കുകയും ചെയ്തു.