എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ സമരം ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍
ഗൂണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ സമരം ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിയായ താരയെയും സുഹൃത്തുക്കളായ രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഗൂണ്ടകള്‍ വീട് കയറി ആക്രമിക്കുന്നുവെന്ന് കാട്ടി നിരവധി തവണ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ഇവര്‍ പ്രതിഷേധവുമായി എത്തിയത്. എറണാകുളം കസബ പൊലീസ് സ്റ്റേഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതും വിവാദമായിരുന്നു.