• Breaking News

    വഞ്ചുവം മോഹനൻ അനുസ്മരണം നടത്തി

    നെടുമങ്ങാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ കർഷക കോൺഗ്രസ് നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡൻ്റുമായിരുന്ന വഞ്ചുവം മോഹനൻ്റെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെയും വഞ്ചുവം മോഹനൻ സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ അനുസ്മരണ സമ്മേളനം  കെ.പി.സി.സി നിർവാഹക സമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.അജയകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ഡി.സി.സി അംഗം രഘുനാഥൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ജെ.മഞ്ചു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചുള്ളിമാനൂർ അക്ബർ ഷാ, സിന്ധു, ഷീബാ ബീവി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അബിൻ ഷീരജ്, വഞ്ചുവം ഷറഫ്, നാരായൺ, എം.എൻ.ഗിരി, വഞ്ചുവം അമീർ, പാണയം ജലീൽ, മുരളീധരൻ നായർ, വേലപ്പൻ നായർ തുടങ്ങിയവരും വഞ്ചുവം മോഹനൻ്റെ കുടുംബാംഗങ്ങളും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.