• Breaking News

    പുതിയ ജീവിതത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല; കുഞ്ഞിവയറിൽ കൈ വച്ച് ദർശന; ചിത്രം ഏറ്റെടുത്ത് ആരാധകർ

    There are no words to describe the joy of the new life; Vision with hand on baby's abdomen; Fans taking the picture , www.thekeralatimes.com

    മിനിസ്‌ക്രീനിലെ മിന്നും താരമാണ് ദർശന. കറുത്തമുത്ത്, പട്ടുസാരി സുമംഗലീ ഭവ, തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വില്ലത്തി വേഷങ്ങളിൽ ആണ് അധികവും സ്‌ക്രീനിൽ തിളങ്ങിയത്. അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷം സന്തോഷം ദർശന പങ്കുവെച്ചത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരം എത്തിയത്

    ഇപ്പോൾ ഇതാ ദർശന പങ്ക് വച്ച ഒരു പുതിയ ചിത്രമാണ് ഏറെ ശ്രദ്ധിക്കപെടുന്നത്. പുതിയ ജീവിതത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല എന്നാണ് കുഞ്ഞിവയറിൽ കൈ വച്ച് ദർശന പറയുന്നത്. ദർശനയുടെ ചിത്രത്തിന് നിരവധി കമന്റുകൾ ആണ് ലഭിക്കുന്നത്. കൂടുതൽ സുന്ദരി ആയല്ലോ എന്നും ആരാധകർ പറയുന്നുണ്ട്. മാത്രമല്ല മൗനരാഗം പരമ്പരയിൽ ദർശനക്ക് ഒപ്പം അഭിനയിച്ച പല താരങ്ങളും ആശംസകൾ നേർന്ന് എത്തുന്നുണ്ട്.

    കഴിഞ്ഞ വർഷം അവസാനമാണ് ദർശനയുടെയും അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച അനൂപ് കൃഷ്ണന്റെയും വിവാഹം നടക്കുന്നത്.