• Breaking News

    പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ല; നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് മനസ്സിലാകും; ഓർമ്മകളിലേക്ക് ഒരു തിരിഞ്ഞ് നോട്ടവുമായി സുപ്രിയ

    The old habit does not go away so quickly; You journalists will understand that Supriya with a look back at the memories , www.thekeralatimes.com

    ഓർമ്മകളിലേക്ക് തിരിഞ്ഞ് നോട്ടവുമായി സുപ്രിയ. ബിബിസിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഡയറിയുടെ ചിത്രം പോസ്റ്റ് ചെയ്തതോടൊപ്പം മനോഹരമായ കുറിപ്പും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്

    “ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിലായിരുന്നു. അതിനിടെ 2011ല്‍ നിന്നുള്ള എന്റെ പഴയ നോട്ട് ബുക്ക് കൈയില്‍ പെട്ടു. അതില്ലാതെ ഞാന്‍ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്ബോഴും ഒരു ചെറിയ നോട്ട്ബുക്കും പെന്നും ഞാന്‍ കൈയില്‍ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് വളരെയധികം മനസിലാക്കാന്‍ സാധിക്കും,” സുപ്രിയ കുറിച്ചു.

    മാധ്യമ പ്രവർത്തകയായിരുന്നു സുപ്രിയയെയാണ് പൃഥ്വിരാജ് വിവാഹം കഴിച്ചത്. ഇരുവരെയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. വിവാഹത്തിന് മുൻപ്
    ബിബിസിയിലും എന്‍ഡി ടിവിയിലും സുപ്രിയ പ്രവർത്തിച്ചിട്ടുണ്ട്. പല അഭിമുഖങ്ങളിലും തന്റെ മാധ്യമപ്രവര്‍ത്തന കാലഘട്ടത്തെ കുറിച്ച്‌ സുപ്രിയ വാ തോരാതെ സംസാരിക്കാറുണ്ട്.

    വിവാഹത്തോടെ മാധ്യമപ്രവർത്തനത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുക്കുകയായിരുന്നു. എങ്കിലും സിനിമാ നിര്‍മാണമേഖലയില്‍ സജീവമാണ് സുപ്രിയ .കഴിഞ്ഞ വര്‍ഷം ‘9’, ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ നിര്‍മിച്ചത്.