• Breaking News

    മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ പുതിയ കേരള ഗവര്‍ണര്‍

    Former Union Minister Arif Mohammed Khan is the new Governor of Kerala,www.thekeralatimes.com


    മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് രാഷ്ട്രപതി പുറത്തിറക്കി . പി.സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് നിയമനം.സെപ്റ്റംബര് അഞ്ചിനാണ് സദാശിവത്തിന്െറ കാലാവധി അവസാനിക്കുന്നത്.

    കോണ്‍ഗ്രസ്, ജനതാദള്‍, ബഹുജന്‍ സമാജ് വാദി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്‍ 2004ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. 2007ല്‍ ബി.ജെ.പി വിടുകയും ചെയ്തു.

    ഹിമാചല്‍ ഗവര്‍ണറായ കല്‍രാജ് മിശ്രയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഭഗത് സിങ് കോഷ്യാരി ആണ് മഹാരാഷ്ട്ര പുതിയ ഗവര്‍ണര്‍. ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹിമചല്‍ ഗവര്‍ണര്‍. തമിഴിസൈ സൗന്ദര്‍രാജനെ തെലങ്കാന ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.