• Breaking News

    വിദൂരതയില്‍ ഇരുന്നുപോലും വിവരങ്ങള്‍ ചോര്‍ത്താം; ഗൂഗില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

    Information can be leaked, even remotely; Warning to Google Chrome users,www.thekeralatimes.com


    ലണ്ടന്‍: ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനാണ് ഗൂഗിള്‍ ക്രോം. ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനവും ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിന്‍ കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്. വിപണിയിലെ ഈ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുന്നും. ഗൂഗിള്‍ ക്രോമില്‍ ഹാക്കിങ്ങിനുള്ള സാധ്യത കൂടുന്നു എന്നാണ് സെക്യൂരിറ്റി വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ഇതാ പുതിയ അപ്‌ഡേറ്റ് ഉടന്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ക്രോം.

    ഒരു ഹാക്കര്‍ക്ക് വിദൂരതയില്‍ ഇരുന്ന് പോലും നിങ്ങളുടെ സിസ്റ്റം നിയന്ത്രിക്കാന്‍ കഴിയുന്ന സുരക്ഷ പിഴവ് ക്രോമില്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എല്ലാം ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

    സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റി റിപ്പോര്‍ട്ട് പ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്. ഒരു ഹാക്കര്‍ക്ക് വിദൂരതയില്‍ ഇരുന്ന് ഔദ്യോഗിക വിവരങ്ങള്‍ പോലും എളുപ്പത്തില്‍ ചോര്‍ത്താം. വിഷയം ഗൗരവമായതിനാല്‍ ഗൂഗിള്‍ ഇപ്പോള്‍ ഒരു സെക്യുരിറ്റി അപ്‌ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ കൃത്യമായും ഈ അപ്‌ഡേറ്റ് നടത്തണം എന്നാണ് ഗൂഗിള്‍ പറയുന്നത്.