• Breaking News

    നേഴ്സായ ഹിന്ദു യുവതിയെ മതം മാറ്റി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമം, എതിര്‍ത്തപ്പോള്‍ ക്രൂരമര്‍ദ്ദനം

    Hindu woman brutally beaten when she resists her conversion to ISIS,www.thekeralatimes.com


    പത്തനംതിട്ട: നേഴ്സായ ഹിന്ദു യുവതിയെ പ്രണയിച്ചു കൂടെ താമസിപ്പിച്ച ശേഷം ഐഎസിൽ ചേർക്കാൻ ശ്രമം. മതം മാറ്റി ഐസിസില്‍ ചേര്‍ക്കാനുള്ള ശ്രമം ചെറുത്തതിന് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി ഡി.ജി.പി ലോക്‌നാഥ് ബഹ്റയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇന്നലെ പത്തനംതിട്ടയില്‍ നടത്തിയ പൊലീസ് പരാതിപരിഹാര അദാലത്തിലാണ് റാന്നി സ്വദേശിയായ ഇരുപത്തിയാറുകാരിയെത്തിയത്. 2017ല്‍ റാന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നീതി ലഭിച്ചില്ല.

    പ്രണയിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി ഒപ്പം താമസിപ്പിച്ച ഹൈദരാബാദ് മിരിയാലഗുഡ സ്വദേശിയായ യുവാവാനെതിരെയാണ് യുവതി പരാതിപ്പെട്ടത്. ഹിന്ദുവായ യുവതി ഹൈദരാബാദിലെ ആശുപത്രിയില്‍ നഴ്സായിരുന്നു. അവിടെ ജോലിയുള്ള യുവാവുമായി പ്രണയത്തിലായി. മുസ്ളിമായിരുന്ന ഇയാള്‍ ക്രിസ്തുമതം സ്വീകരിച്ചശേഷം വീണ്ടും മുസ്ളിമായി.ഇരുവരും ഒന്നര വര്‍ഷം പ്രണയിച്ച ശേഷം ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച്‌ ഗര്‍ഭം അലസിപ്പിച്ചു.

    വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ മതംമാറണമെന്നും ഐസിസ് ക്യാമ്പില്‍ കൂടുതല്‍ പണം ലഭിക്കുന്ന നഴ്സായി ചേരണമെന്നും നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോള്‍ പല ദിവസങ്ങളിലായി ക്രൂര മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. 2017 നവംബറില്‍ യുവതിയെ ഇയാള്‍ റാന്നിയിലെ വീട്ടില്‍ കൊണ്ടുവിട്ടു. യുവതി നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് 2017ല്‍ ഹൈദരാബാദ് പൊലീസിന് കൈമാറിയതാണെന്ന് റാന്നി സി.ഐ വിപിന്‍ ഗോപിനാഥ് അറിയിച്ചു.

    എന്നാല്‍ അവിടെ കേസ് ഫയല്‍ കിട്ടിയിട്ടില്ലെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് യുവതി പറഞ്ഞു. കേസ് ഹൈദരാബാദ് പൊലീസിന് കൈമാറാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ പൊലീസ് ചീഫ് ജി. ജയദേവിന് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. ഇയാൾ ഇപ്പോള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ച്‌ ഹൈദരാബാദിലാണ്.