• Breaking News

    ബസ്സുകളില്‍ ക്രച്ചസും ഊന്നുവടിയും നിര്‍ബന്ധമാക്കുന്നു

    Crutches and sticks are mandatory in buses,www.thekeralatimes.com


    എല്ലാ ബസ്സുകളിലും അംഗപരിമിതര്‍ക്ക് സൗകര്യം ലഭിക്കുന്നതിനായി സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ഗതാഗത മന്ത്രാലയം. ഇതിനായി മന്ത്രാലയം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. മാര്‍ച്ച് ഒന്നിന് ചട്ടം പ്രാബല്യത്തില്‍ വരും.

    പുതിയ നിയമം അനുസരിച്ച് സീറ്റുകളില്‍ മുന്‍ഗണന, അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമേ ക്രച്ചസ്, വടി, വാക്കര്‍, കൈവരി, ഊന്ന് എന്നിവ ബസ്സുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനുനു വേണ്ട സൗകര്യവും ഉറപ്പാക്കണം. ബസ്സുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഈ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നും വിജ്ഞാപനത്തില്‍ വരും.

    ഇക്കഴിഞ്ഞ ജൂലായ് 24-ന് കരട് ചട്ടം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഒട്ടേറെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനു ലഭിച്ചു. അവയെല്ലാം പരിഗണിച്ചാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.