പ്രത്യേക നിയമസഭ സമ്മേളനം മറ്റന്നള്‍; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും
കേരള നിയമസഭ മറ്റന്നാല്‍ പ്രത്യേക സമ്മേളനം ചേരും. പൗരത്വ നിയമഭേദഗതിക്കെതിരെ സഭ സംയുക്ത പ്രമേയം പാസാക്കും. ഇതോടൊപ്പം പട്ടികജാതി- പട്ടിക വര്‍ഗ്ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിനും നിയമസഭ അംഗീകാരം നല്‍കും. നിയമനിര്‍മ്മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണ ഒഴിവാക്കിയതിനെതിരേയും നിയമസഭ പ്രമേയം പാസാക്കും.
ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മറ്റു കക്ഷി നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു. ഈ ആവശ്യം സര്‍ക്കാരും അംഗീകരിച്ചതോടെയാണ് പൗരത്വ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കി കൊണ്ട് പ്രമേയം പാസാക്കാന്‍ കളമൊരുങ്ങുന്നത്.