• Breaking News

    ‘നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു,ദുഖിച്ചിരിക്കുന്നവരിലേക്ക് എത്തുന്നത് ഒരിക്കലും കുറ്റമല്ല’; പ്രിയങ്ക ​ഗാന്ധിക്ക് അഭിനന്ദനവുമായി റോബർട്ട് വദ്ര

    I'm proud of you, it's never wrong to reach the mourners; Robert Vadra to congratulate Priyanka Gandhi,www.thekeralatimes.com


    എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയെ അഭിനന്ദിച്ച് ഭർത്താവ് റോബർട്ട് വദ്ര. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുൻ ഐപിഎസ് ഓഫീസർ എസ്.ആർ ധാരാപുരിയുടെ കുടുംബാം​ഗങ്ങളെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ​ഗാന്ധിയെ പൊലീസ് ഉദ്യോ​ഗസ്ഥർ തടഞ്ഞിരുന്നു. എന്നാൽ പ്രിയങ്ക കാൽനടയായെത്തി കുടുംബാം​ഗങ്ങളെ സന്ദർശിച്ചു. ഈ സംഭവത്തിൽ പ്രിയങ്കയെ അഭനന്ദിച്ചും പൊലീസ് നടപടിയിൽ അസ്വസ്ഥ പ്രകടിപ്പിച്ചുമാണ് വാദ്ര രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വാദ്രയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ സഹിതം രണ്ട് ട്വീറ്റുകളാണ് വാദ്ര നടത്തിയിരിക്കുന്നത്.
    പ്രിയങ്കയെ വനിതാ പൊലീസുകാര്‍ കൈകാര്യം ചെയ്തതില്‍ താൻ അത്യധികം അസ്വസ്ഥനാണെന്നായിരുന്നു വദ്രയുടെ പ്രതികരണം. ഒരാള്‍ അവളെ കഴുത്തിന് പിടിക്കുമ്പോള്‍ മറ്റൊരു പൊലീസുകാരി പ്രിയങ്കയെ തള്ളിയിട്ടതായും വദ്ര പറഞ്ഞു. എന്നാൽ പ്രിയങ്കയുടെ നിശ്ചയദാര്‍ഢ്യം ലക്ഷ്യത്തിലേക്ക് നയിച്ചുവെന്നും വദ്ര പറഞ്ഞു.

    മറ്റൊരു ട്വീറ്റിലാണ് വാദ്ര പ്രിയങ്കയെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയത്. അക്രമിക്കപ്പെട്ടവരോട് അനുകമ്പയുള്ളതിനും നിങ്ങളെ ആവശ്യമുള്ള ആളുകളിലേക്ക് എത്തിച്ചേരുന്നതിനും പ്രിയങ്കയെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ദുഖിച്ചിരിക്കുന്നവരിലേക്ക് എത്തുന്നത് ഒരിക്കലും കുറ്റമല്ല”  വദ്ര കുറിച്ചു.
    പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അറസ്റ്റിലായ റിട്ട.ഐ.പി.എസ് ഉദ്യോഗസ്ഥനായ ദാരാപൂരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയാണ് ലഖ്‌നൗ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രിയങ്കയെ തടഞ്ഞത്. പൊലീസ് തടഞ്ഞെങ്കിലും ഇരുചക്രവാഹനത്തിൽ കയറിയും നടന്നും പ്രിയങ്ക ദാരാപൂരിയുടെ വീട്ടിലെത്തിയിരുന്നു. പൊലീസ് തന്റെ കഴുത്തില്‍ പിടിച്ചതായി പ്രിയങ്ക ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.