സത്യമറിയാവുന്ന നമ്മള്‍ എന്തിനാണ് പേടിക്കേണ്ടത്? വിവാദങ്ങളെ കുറിച്ച് മഞ്ജു വാര്യര്‍
ജീവിതത്തിലെ നിര്‍ണായകമായ തീരുമാനങ്ങളെടുത്തതിനെ കുറിച്ച് തുറന്നുപറഞ്ഞു നടി മഞ്ജു വാര്യര്‍. ജീവിതത്തില്‍ എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണ്, ഒന്നും ഒരു പരിധിയില്‍ കൂടുതല്‍ ബാധിക്കാറില്ലെന്നും പ്രതിസന്ധികളിലും സന്തോഷത്തിലും താന്‍ അന്നും ഇന്നും വളരെ പോസിറ്റീവാണെന്നാണ് ഒരു അഭിമുഖത്തിനിടെ മഞ്ജു പറയുന്നത്.
”ഒന്നും പരിതിയില്‍ കൂടുതല്‍ ബാധിക്കാറില്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കില്‍ വിടുന്നു…ഇനിയാണ് ജീവിതത്തിലെ നിര്‍ണായക തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? ഇനി എന്താണ് ജീവിതത്തില്‍ വരാനിരിക്കുന്നത് എന്ന് അറിയില്ലല്ലോ. ഇന്നുവരെ ഒന്നും വളരെയധികം പ്ലാന്‍ ചെയ്ത് ചെയ്തിട്ടില്ല. എല്ലാം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങളാണ്.”
”വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ലൈഫിലെ ഒരു ഫ്‌ളോയില്‍ അതങ്ങനെ പോകുന്നു. ഒന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കേണ്ടത്” എന്ന് മഞ്ജു പറയുന്നു. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ‘പ്രതി പൂവന്‍കോഴി’യാണ് മഞ്ജുവിന്റെ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.

