• Breaking News

    പേളി മാണി ഇനി ബോളിവുഡിലേക്ക്; സിനിമയൊരുക്കുന്നത് ബര്‍ഫിയുടെ സംവിധായകന്‍

    Pearl Mani to Bollywood The film is directed by Burphy,www.thekeralatimes.com


    മുംബൈ: അവതാരകയും നടിയും ഗായികയുമായ പേളിമാണി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. കൈറ്റ്‌സ്, ബര്‍ഫി തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ അനുരാഗ് ബസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലുഡോയിലാണ് താരം അഭിനയിക്കുന്നത്.

    ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പേളിമാണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാതിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

    ചിത്രം 2020 ഏപ്രില്‍ 24 ന് തിയേറ്ററുകളില്‍ എത്തും. വിവിധ ചാനലുകളില്‍ അവതരാകയായിരുന്ന പേളിമാണിയായിരുന്നു. ഈ വര്‍ഷത്തെ ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ ഫസ്റ്റ് റണറപ്പ് പേളിയായിരുന്നു.



    ബിഗ് ബോസിലൂടെ പരിചയപ്പെട്ട ശ്രീനീഷ് അരവിന്ദുമായി ഈ അടുത്താണ് പേളിയുടെ വിവാഹം കഴിഞ്ഞത്. നിലവില്‍ തമിഴ് സീ ചാനലില്‍ റിയാലിറ്റി ഷോ അവതാരകയാണ് പേളി മാണി.