• Breaking News

    വെയില്‍ പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍; വേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അനുമതി

    Shane says the sun can be done Need Producers Association permission,www.thekeralatimes.com


    പാതിവഴിയില്‍ മുടങ്ങിയ വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് ഷെയ്ന്‍ നിഗം. വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്ത് ഷെയ്‌നിന്റെ മാനേജറുമായി ഫോണില്‍ സംസാരിച്ചു. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് സംവിധായകനെ അറിയിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങാമെന്നും ഷെയ്‌നിന്റെ മാനേജര്‍ വ്യക്തമാക്കി.

    ഷെയ്ന്‍ നിഗം വിവാദത്തില്‍ താരസംഘടനയായ അമ്മ ഇടപെടും. ജനുവരി 9ന് കൊച്ചിയില്‍ നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്ന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും. ഇതിന് ശേഷം നിര്‍മ്മാതാക്കളുമായി ‘അമ്മ’ ചര്‍ച്ച നടത്തും.

    രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബര്‍ 22ന് തീരുമാനിച്ചിരുന്ന നിര്‍വാഹകസമിതിയോഗം മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.