കത്തിയമർന്ന് ഓഷ്യാഡോ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 13 ജീവനുകൾ, വീഡിയോ
കത്തിയമർന്ന് ഓഷ്യാഡോ. 13 ജീവനുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആലപ്പുഴ വേമ്പനാട്ട് കായലിൽ വിനോദ സഞ്ചാരികളുമായുള്ള സവാരിക്കിടെ ബോട്ടിന് തീ പിടിക്കുകയായിരുന്നു. അപകടത്തിൽ ഹൗസ്‌ബോട്ട് പൂർണമായും കത്തിനശിച്ചെങ്കിലും യാത്രക്കാർ അപകടം കൂടാതെ രക്ഷപെട്ടു.
സഞ്ചാരികളാണ്. പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്‌നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.
ചെറു വള്ളങ്ങളിലും ലൈൻബോട്ടുകളിലുമായി നടന്ന രക്ഷാപ്രവർത്തനത്തിൽ 13 സഞ്ചാരികളെയും രക്ഷിച്ച് മുഹമ്മ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഹൗസ് ബോട്ടിലെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് ആക്ഷേപം ഉയർന്നിട്ടുണ്ട്.

