വരാൻ പോകുന്നത് സമര നാളുകൾ; ബാങ്ക് ജീവനക്കാർ അനിശ്ചിതകാല സമരത്തിലേയ്ക്ക്
രാജ്യത്തെ ബാങ്ക് ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ജനുവരി ഒന്നു മുതൽ മാർച്ച് വരെ സൂചനാ പണിമുടക്ക് നടത്തിയും തുടർന്ന് ഏപ്രിൽ മുതൽ അനിശ്ചിതകാല സമരത്തിലേയ്ക്കും പോകുമെന്ന് ജീവനക്കാരുടെ സംഘടന.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഓരോ ദിവസവും മാർച്ചിൽ മൂന്ന് ദിവസവും ഏപ്രിൽ മുതൽ അനിശ്ചിതകാല സമരത്തിനുമാണ് സംഘടന നോട്ടീസ് നൽകിയത്. ജനുവരി 31, ഫെബ്രുവരി 1, മാർച്ച് 11, 12, 13 എന്നീ ദിവസങ്ങളിലാണ് സമരം.
ബാങ്ക് ജീവനക്കാരുടെ ഒൻപത് സംഘടനകൾ ഉൾപ്പെടുന്ന യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് നോട്ടീസ് നൽകിയത്. ജീവനാകരുടെ വേദന പരിഷ്കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം.

