• Breaking News

    ആ ലൈഫ് അങ്ങനെ ആയിപ്പോയതാണ്; ദാമ്പത്യജീവിതത്തിലെ താളപ്പിഴയ്ക്ക് എണ്‍പത്തഞ്ച് ശതമാനവും കാരണം താൻ തന്നെയാണെന്ന വെളിപ്പെടുത്തലുമായി ആര്യ

    That life has become so; Arya reveals that she is the cause of eighty-five percent of marital tension,www.thekeralatimes.com


    തന്റെ ദാമ്പത്യജീവിതത്തിലെ താളപ്പിഴയ്ക്ക് എണ്‍പത്തഞ്ച് ശതമാനവും കാരണം താൻ തന്നെയാണെന്ന് തുറന്നുപറഞ്ഞ് ആര്യ. ബിഗ് ബോസില്‍ സ്വന്തം ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭര്‍ത്താവായ ആളുമായി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണയം ആരംഭിച്ചത്. പത്താം ക്ലാസിലെത്തിയപ്പോള്‍ രണ്ട് പേരും അത് വീട്ടിൽ അവതരിപ്പിച്ചു. ബിഎ സാഹിത്യം പഠിക്കാന്‍ ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പ് കല്യാണം നടന്നു. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം നടത്തിയതെന്നും ആര്യ പറയുന്നു.

    ഭര്‍ത്താവ് അപ്പോള്‍ ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായി ഞങ്ങള്‍ രണ്ടുപേരും സെറ്റില്‍ഡ് ആയിരുന്നില്ല. സ്വന്തമായി വരുമാനം കണ്ടെത്തേണ്ടത് ആവശ്യമായപ്പോൾ മോഡലിംഗ് തുടങ്ങി. 2012ല്‍ ഒരു മകള്‍ ജനിച്ചു. ദാമ്പത്യത്തിലെ താളപ്പിഴകള്‍ക്ക് 85 ശതമാനവും കാരണം തന്റെ തന്നെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റുകളാണ്. ആ ലൈഫ് അങ്ങനെ ആയിപ്പോയതതാണ്. ഞങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളൊക്കെ ഉണ്ടായിട്ടുണ്ട്. വേര്‍പിരിയലിന്റെ സമയത്ത് കുട്ടിയെ കുറിച്ച് ചിന്തിക്കാത്തതെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ എന്നും തല്ല് കൂടി ഒരേ മുറിയില്‍ കഴിയുന്ന അച്ഛനെയും അമ്മയെയും കണ്ട് വളരുന്നതിനേക്കാള്‍ രണ്ടിടത്താണെങ്കിലും സന്തോഷത്തോടെ കഴിയുന്ന അച്ഛനെയും അമ്മയെയും അവള്‍ കാണട്ടെ എന്നാണ് ഞങ്ങൾ കരുതിയതെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.