• Breaking News

    ‘പരമാവധി എതിര്‍ത്തോളൂ, പക്ഷേ നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുക തന്നെ ചെയ്യും’: അമിത് ഷാ

    Oppose the maximum, but within four months, the skyscraper Ram Temple will rise in Ayodhya.,www.thekeralatimes.com


    ആരൊക്കെ എതിര്‍ത്താലും നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷാ. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കഴിഞ്ഞ ദിവസം ബിജെപി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

    നേരത്തെ ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അയോധ്യയില്‍ അംബര ചുംബിയായ രാമക്ഷേത്രം നാല് മാസത്തിനകം നിര്‍മിക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്നവരെ ജയിലിലടക്കുമെന്നും അമിത് ഷാ പറഞ്ഞു.

    കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറയുന്നത് ക്ഷേത്രം നിര്‍മിക്കരുതെന്നാണ്. പക്ഷേ എത്രയൊക്കെ എതിര്‍ത്താലും നാല് മാസത്തിനുള്ളില്‍ അംബര ചുംബിയായ രാമക്ഷേത്രം അയോധ്യയില്‍ ഉയരുക തന്നെ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും രാജ്യവിരുദ്ധരെ സംരക്ഷിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

    പ്രതിപക്ഷം സിഎഎയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. രാജസ്ഥാനില്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു.