സി.എ.എ അനുകൂല ലഘുലേഖ വിതരണം; തിരുവനന്തപുരത്ത് എ.പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു പ്രചരണത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ ഒരു സംഘം തടഞ്ഞു. തിരുവനന്തപുരം ആറ്റുകാല്‍ കല്ലിന്‍മൂട്ടിലാണ് സംഭവം.
ഇന്ന് വൈകിട്ടോടെയാണ് അബ്ദുള്ളക്കുട്ടി വീടുകളില്‍ കയറാന്‍ എത്തിയത്. എന്നാല്‍ ഈ സമയം വീടുകയറി ലഘുലേഖ നല്‍കാനാകില്ലെന്ന് ഒരു സംഘം ആളുകള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് തെറ്റായി ധരിക്കരുതെന്നും ഒരു മുസല്‍മാനും ഇവിടിനെന്ന് പോകേണ്ടി വരില്ലെന്നും എ.പി അബ്ദുള്ളക്കുട്ടി പ്രതിഷേധക്കാര്‍ പറഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയും സംഘവും അവിടെനിന്ന് പോകുകയായിരുന്നു.
തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. തെറ്റിദ്ധരിക്കപ്പെട്ട പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് യോഗത്തില്‍ അബ്ദുള്ള ക്കുട്ടി പറഞ്ഞു. കേരളത്തില്‍ വികസനം ഒച്ചിന്റെ വേഗത്തിലാണെന്നും അബ്ദുല്ലക്കുട്ടി കുറ്റപ്പെടുത്തി.