• Breaking News

    അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് പുസ്തകം: തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു

    Tamilnadu journalist arrested for corruption in Tamil Nadu,www.thekeralatimes.com


    തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സ്മാര്‍ട്ട് സിറ്റി അഴിമതി എന്ന പേരില്‍ പുസ്തകമെഴുതിയ അന്‍പഴകനെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അന്‍പഴകന്‍ ആരോപിച്ചു.

    വികസന പദ്ധതികളുടെ മറവില്‍ അണ്ണാഡിഎംകെ സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ചെന്നൈയിലെ പുസ്തക മേളയില്‍ പുസ്തകം ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. തുടര്‍ന്ന് പുസ്തകം സര്‍ക്കാര്‍ വിരുദ്ധമാണെന്നും സ്റ്റാള്‍ അടച്ചു പൂട്ടണമെന്നും സംഘാടകര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. സംഘാടകരുടെ അഭ്യര്‍ത്ഥന പ്രകാരം സ്റ്റാള്‍ പൂട്ടി മടങ്ങിയതിന് പിന്നാലെയാണ് അറസ്റ്റ്.

    സ്റ്റാള്‍ പൂട്ടാന്‍ ആവശ്യപ്പെട്ടതിന് പ്രതികാരമായി സംഘാടകരെ അന്‍പഴകന്‍ ആക്രമിച്ചെന്നും, ഈ പരാതിയിലാണ് നടപടിയെന്നും പൊലീസ് പറഞ്ഞു. എന്നാല്‍, വ്യാജ പരാതിയെന്ന് അന്‍പഴകന്‍ ആരോപിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ തന്നെ പൊലീസ് മര്‍ദിച്ചെന്നും അന്‍പഴകന്‍ വ്യക്തമാക്കി. 14 ദിവസത്തേക്ക് അന്‍പഴകനെ റിമാന്റ് ചെയ്തു. ഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള് പ്രതിഷേധം രേഖപ്പെടുത്തി. അന്‍പഴകനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പ്രസ് ക്ലബ്ബ് ഡിജിപിക്ക് കത്ത് അയച്ചു.