ഒളിക്യാമറിയില്‍ കുടുങ്ങി; ജെ.എന്‍.യു മുഖംമൂടി അക്രമത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം
ജെ.എന്‍.യുവില്‍ നടന്ന അക്രമത്തിന് പിന്നില്‍ എ.ബി.വി.പിയാണെന്ന് പറഞ്ഞ പ്രവര്‍ത്തകനോട് അന്വേഷണത്തിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് അക്ഷത് അവസ്തി എന്ന എ.ബി.വി.പി പ്രവര്‍ത്തകന്‍ അക്രമത്തിലെ പങ്ക് വെളിപ്പെടുത്തിയത്.
അതേസമയം ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. അക്രമി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് അറിയിച്ച് പൊലീസ് പുറത്തുവിട്ട ഒന്‍പത് ചിത്രങ്ങളിലെ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളും രണ്ടുപേര്‍ ജെഎന്‍യുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമായിരുന്നു.
അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്‌സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. ഇതിലെ പലരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ടെങ്കിലും ആരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.