• Breaking News

    റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വന്‍ വ്യാജ പ്രചാരണം : വിശദാംശങ്ങള്‍ ഇങ്ങനെ

    Huge Fake Propaganda on Social Media as Ration Card Abbreviation: National Citizen's Register: Details,www.thekeralatimes.com


    പട്ടാമ്പി : സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. ജനങ്ങള്‍ ഈ വാര്‍ത്തകള്‍ വിശ്വസിക്കരുത്. ഇപ്പോള്‍ റേഷന്‍ കാര്‍ഡിലെ ചുരുക്കെഴുത്തിനെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന വ്യാജ പ്രചാരണത്തെ കുറിച്ചാണ് സംസാര വിഷയം. . സപ്ലൈ ഓഫീസുകളില്‍ ‘ന്യൂ റേഷന്‍ കാര്‍ഡ്’ എന്നതിന്റെ ചുരുക്കെഴുത്തായി എന്‍ആര്‍സി എന്ന് ഉദ്യോഗസ്ഥര്‍ എഴുതാറുണ്ട്. ഇതാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. പാലക്കാട് പട്ടാമ്പിയിലാണ് വ്യാജ പ്രചാരണം നടന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

    എന്‍ആര്‍സി രജിസ്ട്രേഷന്‍ പിണറായി ഭരിക്കുന്ന കേരളത്തിലും തുടങ്ങിയിരിക്കുന്നു എന്ന തലക്കെട്ടിലാണ് പട്ടാമ്പി മേഖലയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടന്നത്. എന്‍ആര്‍സി എന്നെഴുതിയ റേഷന്‍ കാര്‍ഡിന്റെ ചെറിയൊരു ഭാഗവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ദേശീയ പൗരത്വ രജിസ്റ്ററുമായി ഇതിന് യാതൊരു ബന്ധവും ഇല്ല എന്നതാണ് വസ്തുത.