• Breaking News

    കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു

    Thomas Antony, the caricaturist and secretary of the Kerala Cartoon Academy has passed away,www.thekeralatimes.com


    മലപ്പുറം: പ്രശസ്ത കാരിക്കേച്ചറിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയുമായ തോമസ് ആന്റണി അന്തരിച്ചു. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കോട്ടക്കല്‍ വെച്ചായിരുന്നു അന്ത്യം. ചിത്രകലാ പരിഷത്ത് കോട്ടക്കല്‍ നടത്തുന്ന ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കാന്‍ സ്വദേശമായ കോട്ടയത്തു നിന്ന് എത്തിയ അദ്ദേഹത്തിന് രാത്രിയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെട്രോ വാര്‍ത്ത എക്സിക്യൂട്ടീവ് ആര്‍ട്ടിസ്റ്റാണ്. ദീര്‍ഘകാലം ദീപിക ദിനപ്പത്രത്തില്‍ സേവനമനുഷ്ഠിച്ച തോമസ് ആന്റണി കോട്ടയം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്നു.