• Breaking News

    ‘അവഗണന തുടരുന്നു’; തമിഴ്‌നാട് നേതാക്കളുടെ സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

    Ignoring continues Tamil Nadu government to withdraw security,www.thekeralatimes.com


    ബി.ജെ.പി ഇതര സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണ തുടരുന്നു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്റെയും വി.ഐ.പി സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലം നടത്തിയ സുരക്ഷ വിലയിരുത്തലിന് ശേഷമാണ് ഈ നടപടി.

    എം.കെ സ്റ്റാലിന് 2006 മുതല്‍ സെഡ് പ്ലസ് സുരക്ഷയും പനീര്‍ശെല്‍വത്തിന് കുറച്ചു വര്‍ഷങ്ങളായി വൈ പ്ലസ് സുരക്ഷയുമാണ് നല്‍കിയിരുന്നത്. ഇനി ഇരുനേതാക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കേണ്ടി വരും.

    നേരത്തെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു.