• Breaking News

    പൗരത്വ നിയമ ഭേദഗതി: സി.പിഎമ്മുമായി യോജിച്ചുള്ള സമരം വേണ്ട; സമസ്തയെ പിന്തിരിപ്പിക്കാൻ നീക്കവുമായി മുസ്ലിം ലീഗ്

    Citizenship Law Amendment: No strike with CPM Muslim League moves to back Samastha,www.thekeralatimes.com


    കോഴിക്കോട്: കോഴിക്കോട് പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കരുതെന്ന് സമസ്തക്ക് മേല്‍ മുസ്ലിം ലീഗ് സമ്മര്‍ദ്ദം. സി.പിഎമ്മുമായി യോജിച്ചുള്ള സമരം വേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിരിക്കെ സമസ്ത പരിപാടിയില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് മുസ്ലിം ലീഗ് നീക്കം.

    സമസ്തയുടെ മുതിര്‍ന്ന നേതാവ് പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ സംഘടനയെ പ്രതിനിധീകരിച്ച് കോഴിക്കോട്ടെത്തും. സമസ്തയുടെ പ്രവര്‍ത്തകരും സമ്മേളനത്തിനെത്തും. വ്യാഴാഴ്ച മലപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാന്തപുരം വിഭാഗവും മുജാഹിദ് സംഘടനകളും റാലിയിൽ പങ്കെടുക്കും.

    പൗരത്വ നിയം ഭേദഗതിക്കെതിരെ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത് ലീഗ് ഇടപെട്ട് വിലക്കിയത് നേരത്തെ വിവാദമായിരുന്നു. സമസ്ത വിളിച്ച യോഗം ലീഗ് മുടക്കിയതോടെ ഇരു സംഘടനകളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചു. സമസ്ത കോഴിക്കോട് മഹാ സമ്മേളനം വിളിച്ചുചേര്‍ത്ത് മുസ്ലിം ലീഗിന് മറുപടി നല്‍കി.

    മുസ്ലിം ലീഗും വിട്ടുനല്‍കിയില്ല. കഴിഞ്ഞയാഴ്ച എറണാകുളത്ത് മുസ്ലിം ലീഗ് നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബദ്ധവൈരിയായ കാന്തപുരത്തിന് മുഖ്യപ്രഭാഷണത്തിന് അവസരം നല്‍കിയാണ് മുസ്ലിം ലീഗ് മറുപടി നല്‍കിയത്. സമസ്ത നേതാവ് ബഹാവുദ്ധീന്‍ കൂരിയാട് സമ്മേളനത്തിനെത്തിയെങ്കിലും അപ്രധാന റോളിലായിരുന്നു.

    അതേസമയം, ലീഗ് പറഞ്ഞത് കണക്കിലെടുക്കാതെ ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സമസ്ത തീരുമാനം. മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് വലിയ സമ്മര്‍ദമുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കരുതെന്നാണ് ആവശ്യം. എന്നാല്‍ സമസ്തയുടെ നിലപാട് ലീഗിനെ അറിയിച്ചിട്ടുണ്ട്. പൗരത്വബില്ലിനെതിരെ ആര് പരിപാടി നടത്തിയാലും സഹകരിക്കാമെന്നാണ് സമസ്തയുടെ തീരുമാനം. യു.ഡി.എഫിനും ലീഗിനും വിയോജിപ്പുണ്ടെന്നുകരുതി സമസ്ത വിട്ടുനില്‍ക്കേണ്ട കാര്യമില്ല- പ്രമുഖ സമസ്ത നേതാവ്