വാര്ത്താസമ്മേളനത്തിനനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു
പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താസമ്മേളനത്തിനിടെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കണ്‍ഡോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ടിപി സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്
തിരുവനന്തപുരം പ്രസ്ക്ലബില്‍ വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ക്ഷോഭിക്കുകയായിരുന്നു. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. താങ്കള്‍ ഡി.ജി.പിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ക്ഷുഭിതനാകുകയായിരുന്നു.
കടവില്‍ റഷീദിനെ ഡയസിന് അടുത്തേക്ക് വിളിച്ച് വരുത്തിയ ടിപി സെന്‍കുമാര്‍ ചോദ്യം ചോദിച്ചതിന്റെ പേരില്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളുകള്‍ കടവില്‍ റഷീദിനെ പിടിച്ച് തള്ളാന്‍ ശ്രമിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടല്‍ കൊണ്ടാണ് പ്രശ്നം വഷളാകാതിരുന്നതെന്ന് പറഞ്ഞ പത്രപ്രവര്‍ത്തക യൂണിയന് സംഭവത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ടെപി സെന്‍കുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയും കണ്‍ഡോണ്‍മെന്റ് പോലീസ് കേസ് എടുത്തിട്ടുണ്ട്.