• Breaking News

    മരട്: ഫ്‌ളാറ്റുകള്‍ നിലംപതിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം;ആദ്യ സ്‌ഫോടനം 11 മണിക്ക്

    Marad: Only hours before the flats fall, the first blast at 11 pm,www.thekeralatimes.com


    മരടില്‍ നിയമം ലഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ലാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ലാറ്റുകളുമാണ് പൊളിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി വരികയാണ്. ഈ രണ്ട് ഫ്ളാറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു.

    ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിക്കാനായി പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അല്‍പ്പസമയത്തിനകം ഇവര്‍ വീടുകളില്‍ കയറി പരിശോധന നടത്തും. ആളുകളെ മാറ്റാനായി ബസുകള്‍ എര്‍പ്പാട് ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചെന്നൈ ഐഐടിയില്‍ നിന്നുള്ളവര്‍ പറഞ്ഞു. 200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്‌സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചു തുടങ്ങി.

    രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡെറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണകഷന്‍ നല്‍കുന്നതിനായാണ് ഇവര്‍ എത്തിയത്. വിജയ സ്റ്റീല്‍സ് ഉദ്യോഗസ്ഥരാണ് ഇവര്‍. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും ഇന്നത്തെ സ്‌ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.