രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് കൊല്‍ക്കൊത്തയില്‍; വഴിതടയുമെന്ന് പ്രതിഷേധക്കാര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പ്രധാനമന്ത്രിയെ കൊല്‍ക്കൊത്തയില്‍ വഴി തടയാന്‍ ആഹ്വാനം. വിമാനത്താവളം വളയാന്‍ വിവിധ സംഘടനകള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠം ഇന്ന് പ്രധാനമന്ത്രി സന്ദര്‍ശിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്. നാളെ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കും. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഈ പരിപാടിക്കെത്തും. രാജ്ഭവനില്‍ പ്രധാനമന്ത്രിയുമായി മമത പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

