‘ഇതാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷ’; ഓരോ 15 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യുന്നു
ഇന്ത്യയില്‍ ശരാശരി ഓരോ 15 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്രൂറോ (എന്‍.സി.ആര്‍.ബി) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2018 ലെ കണക്കുകളാണ് എന്‍.സി.ആര്‍.ബി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്ന ലോകത്തിലെ ഏറ്റവും മോശം സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ എന്ന് അടിവരയിടുന്നതാണ് പുതിയ റിപ്പോര്‍ട്ട്. 2012 ന്യൂഡല്‍ഹിയിലെ ബസില്‍ വച്ച് നിര്‍ഭയ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ഇപ്പോഴും തല്‍സ്ഥിതി തുടരുകായണ്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22 തീരുമാനിച്ച വേളയിലാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 3,78,277 കുറ്റകൃത്യങ്ങളാണ് 2018ല്‍ സ്ത്രീകള്‍ക്കെതിരെ നടന്നത്. 2017ല്‍ ഇത് 3,59,849 ആയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നത്. 59,445 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 35,497 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മധ്യപ്രദേശും 30,394 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബംഗാളുമാണ് പട്ടികയില്‍ രണ്ടും രണ്ടും മൂന്നും സ്ഥാനത്ത്.

