• Breaking News

    പൊട്ടിച്ചിരിപ്പിച്ച് ‘മറിയം വന്ന് വിളക്കൂതി’യുടെ പ്രൊമോ വീഡിയോ, വെെറല്‍

    Promo video of Maryam coming out and lighting up, Verrell,www.thekeralatimes.com


    ഇതിഹാസ എന്ന ചിത്രത്തിനു ശേഷം എ ആര്‍ കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന ‘മറിയം വന്നു വിളക്കൂതി’യുടെ രസകരമായ പ്രൊമോ വീഡിയോ പുറത്ത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന തരത്തിലുള്ള പ്രൊമോയാണ് റിലീസ് ചെയ്തിരിക്കുന്നത്. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി ഒരുക്കുന്ന ചിത്രത്തില്‍ സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സേതുലക്ഷ്മിയാണ് നായിക.

    റേഡിയോ ജോക്കി, അസിസ്റ്റന്റ് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള യുവ സംവിധായകന്‍ ജെനിത്തിന്റെ ആദ്യ സംരംഭമാണ് ഈ ചിത്രം. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥ പറയുന്ന ചിത്രം കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

    ബൈജു സന്തോഷ്,സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, ഷിയാസ് എം എ, ബിനു അടിമാലി, ഐറിന്‍ മിഹാല്‍ കൊവിച്ച്, ഫാജിത, സേതുലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സിനോജ് പി അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍, ഇംമ്പാച്ചി, സന്ധൂപ് നാരായണന്‍, മുരളി കൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് വസീം-മുരളി സംഗീതം പകരുന്നു.