• Breaking News

    ‘റിപ്പബ്ലിക്ക് ദിനത്തില്‍ പള്ളികളില്‍ ദേശീയ പതാക ഉയർത്തണം’; ഭരണഘടനയുടെ ആമുഖം വായിക്കാനും വഖഫ് ബോർഡ് നിര്‍ദ്ദേശം

    National flag should be hoisted in churches on Republic Day The Waqf Board also wants to read the preamble to the Constitution,www.thekeralatimes.com


    സംസ്ഥാനത്തെ വഖഫിന് കീഴിലുള്ള എല്ലാ പള്ളികളിലും ജനുവരി 26 ന് ദേശീയ പതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും സംസ്ഥാന വഖഫ് ബോർഡിന്റെ ഉത്തരവ്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും നിർദ്ദേശം നൽ കിയിട്ടുണ്ട്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ദേശീയ ദിനങ്ങളിൽ പതാക ഉയർത്താറുണ്ടെങ്കിലും പള്ളികളിലും ക്ഷേത്രങ്ങളിലും അത് പതിവുള്ളതല്ല. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോർഡ്.

    അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ ലത്തീൻ സഭയും രംഗത്തെത്തി. സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ നാളെ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആഹ്വാനം ചെയ്തു . നാളത്തെ ദിനം ഭരണഘടനാ സംരക്ഷണാ ദിനമായി ആചരിക്കാനാണ് ലത്തീൻ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയിൽ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളിൽ നാളെ വായിക്കും.

    പൗരത്വ നിയമ ഭേദഗതിക്കെതിരായ എൽഡിഎഫിന്‍റെ മനുഷ്യശൃംഖല നാളെ നടക്കും. കേന്ദ്ര സർക്കാരും, ഗവർണ്ണറുമായി കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കെ സംസ്ഥാനത്തിന്‍റെ ശക്തിപ്രകടനമാണ് എൽഡിഎഫ് പദ്ധതിയിടുന്നത്. ലീഗിൽ നിന്നടക്കം പ്രാദേശിക പ്രവർത്തകരെ ശൃംഖലയിൽ കണ്ണിചേർക്കാനാണ് സിപിഎം ശ്രമം. നാളെ എല്ലാ കേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കും,ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും.