• Breaking News

    പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതായി കേന്ദ്ര വിജ്ഞാപനം

    The notification states that the Citizenship Amendment Act came into force during the protests,www.thekeralatimes.com


    രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ നിയമം നിലവില്‍ വന്നതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. ിയമം ഇന്ന് മുതല്‍ നിലവില്‍ വന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്. സുപ്രീം കോടതിയിലെ ഹര്‍ജികള്‍ തീര്‍പ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു.

    വിജ്ഞാപനമിറക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം നിലപാടെടുത്തിരുന്നതാണ്, നിയമം പാസാക്കുന്നതിന് മുമ്പ് ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നതാണ് കേന്ദ്ര നിലപാട്. സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേയും ഇല്ലാത്ത സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ ഇനി താമസിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്.

    ഡിസംബര്‍ 11നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പുതിയ പൗരത്വ നിയമ ഭേദഗതി.