‘ഒരുത്തീ’ക്കൊപ്പം പ്രിയ വാര്യരും? ക്യൂട്ട് സെല്‍ഫിയുമായി നവ്യ
നീണ്ട ഇടവേളക്ക് ശേഷം നവ്യ നായര്‍ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇത്തവണ നടി പ്രിയാ വാര്യര്‍ക്കൊപ്പമുള്ള ക്യൂട്ട് സെല്‍ഫിയാണ് നവ്യ പങ്കുവച്ചിരിക്കുന്നത്.
”ഈ സുന്ദരി ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോള്‍” എന്നാണ് ചിത്രത്തിനൊപ്പം നവ്യ കുറിച്ചിരിക്കുന്നത്. എന്നാല്‍ പ്രിയ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടോ, അതോ ലൊക്കേഷനില്‍ കാണാനായി മാത്രം വന്നതാണോ എന്ന കാര്യം വ്യക്തമല്ല.
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരുത്തീ. ബെന്‍സി നാസര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ബാബു ആണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വന്‍ താര നിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.